പാറ്റ്ന: ബിഹാറിൽ സിറ്റിംഗ് എംഎൽഎയും രണ്ടു മുൻ മന്ത്രിമാരും ഉൾപ്പെടെ 16 നേതാക്കളെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ജെഡി-യു പുറത്താക്കി. ഗോപാൽ മണ്ഡൽ ആണ് പുറത്താക്കപ്പെട്ട സിറ്റിംഗ് എംഎൽഎ. ഗോപാൽപുർ എംഎൽഎയായ മണ്ഡലിനു സീറ്റ് നിഷേധിക്കപ്പെടുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ധർണ നടത്തിയിരുന്നു. മണ്ഡൽ സ്വതന്ത്രനായി പത്രിക നല്കിയിട്ടുണ്ട്.